Thursday, November 5, 2009

പ്രണയംതെളിവെള്ളത്തില്‍
ഇളകി നിന്തുന്ന
ഇള മത്സ്യത്തെ
തീറ്റ കാട്ടി
കൊളുത്തി വലിച്ച്
പിടഞ്ഞു  മരിക്കാന്‍
കരയിലുപേക്ഷിക്കും
പുരാതന തന്ത്രം 
 പ്രണയം..


മധുരിക്കുന്ന
ചുംബനം
അധരത്തില്‍ ചേര്‍ത്ത്‌
അധികാരാമുറപ്പിക്കും
അനധികൃത പ്രവര്‍ത്തനം
പ്രണയം..


നിത്യവും ചെയ്യുന്ന
സത്യമേയില്ലാത്ത
ചട്ടങ്ങള്‍ക്കിടെ
ഒട്ടുമേ ഗൌനിക്കാതെ
ഇട്ടേച്ചു പോകുന്ന ഭാരം,
പ്രണയം..


എന്നിട്ടും
മരിക്കുന്ന ശരീരത്തിലെ
മരവിക്കുന്ന മനസ്സില്‍
മറക്കാതെ കിടക്കുന്ന
മാറാല പിടിച്ച മോഹം,
പ്രണയം.. !

Tuesday, November 3, 2009

ഒഴുക്ക്‌
ദ്യമമൃത്,
പിന്നെ വിഷം.
ഇപ്പോള്‍ എന്തെന്നറിയാത്ത
ഒരു ദ്രാവകം..
കുടിച്ചു മരിക്കണോ?
ചിരന്‍ജീവിതം
ജിവിക്കുവാനോ

അവള്‍ക്കു മോഹം?
അറിയില്ല..


കുടിക്കുവാനോ
കുടിക്കാതിരിക്കുവാനോ
നേരമില്ലാത്തവള്‍,
ഏതോ ഒഴുക്കില്‍
ഒഴുകിക്കൊണ്ടിരിക്കുന്നു.


മുങ്ങിപ്പോകാന്‍ മനസ്സില്ലാതെയോ,
എതിരെ നീന്താന്‍ കെല്‍പ്പില്ലാതെയോ,
അതോ എവിടെ വെച്ചീയൊഴുക്കിനെ
കടിഞ്ഞാണിടാമെന്ന്
തക്കം  പാര്‍ത്തോ  ??

Monday, November 2, 2009

മുന്നറിയിപ്പ്‌

തേനാണു തന്നിരിക്കുന്നത്,
സുക്ഷിക്കണം.
അതും വെറുതെ!
വില്‍പ്പനക്കിടക്ക്
ഒരാള്‍ക്കുമാത്രം കൊടുക്കുന്ന ഔദാര്യം.


ഔദാര്യമല്ല-
അവള്‍
തറപ്പിച്ചു പറഞ്ഞു . 
 പ്രേമോപഹാരമാണ്. 


മധുരത്തിന്റെ മനശാസ്ത്രം
പഠിച്ചവള്‍.
മുന്നറിയിപ്പുകള്‍
കേട്ട്  മടുത്തവള്‍..
മുഖപടത്തിനുള്ളില്‍ മൂകപ്രേമം
മെനഞ്ഞവള്‍.
അവള്‍ കൂടുവിട്ട,
തേന്‍ വറ്റിയ,
തേനീച്ചകളുടെ  മഹാരാജ്ഞി .....

ഖജൂരാഹോവിലേക്ക്കുഴിച്ചു മൂടപ്പെട്ട ഹൃദയ വികാരങ്ങളുടെ
പോസ്റ്റു മാര്‍ട്ടം -
ശവക്കല്ലറ പൊളിച്ചതു മിച്ചം ,
എന്നശിരീരി....!
                                                         2
കര കാണാത്തിടത്തേക്ക്
കായലിന്റെ
പായല്‍പ്പരപ്പിലേക്ക്
വലിച്ചെറിയപ്പെട്ട
രീ രം....
ശ്യാമ രാത്രിയില്‍
രസനാലീലകളാടിയ
രാഗോഷ്മള മേഖല ....
വാത്സായനന്റെ
വില്ലൊടി ച്ച
ഞാണൊലിയുടെ താളങ്ങള്‍ .
കറുത്ത കാടിന്റെ
മറ പിടിച്ച്
പുല്ലിംഗത്തിന്റെ

പല്ലവി ,
സപ്തനാടികള്‍
മീട്ടിവിട്ട
അധരവീണാനുപല്ലവി....
                                                                                3               

                                                    എന്തിലുമേതിലും
ഹൃദയത്തിന്റെ കയ്യൊപ്പ്‌
തിരിഞ്ഞു മടുത്തവള്‍ ,
ബുദ്ധിജീവിതത്തിന്റെ 
ജീണ്ണിര്‍ച്ച മതിലില്‍ 
ശില്‍പ്പങ്ങള്‍
കൊത്തി വെച്ചു,

*"Ethical words are
mere expressions of
the emotions of the speaker"
എന്നൊരടിക്കുറിപ്പോടെ .


* Emotivism by A.J.Ayer

Friday, October 30, 2009

ഇഹപരജ്ഞാനംവിടെ
ആശയുടെ
അണമുറിയാത്ത പ്രവാഹം...

പൂക്കളുടെ മനം കുളിര്‍പ്പിക്കുന്ന സുഗന്ധം ...
പുമ്പാറ്റകളുടെ  ചിറകടി.
ഇവിടെ
നീതിയുടെ  വാചകത്തിലെ വ്യര്‍ത്ഥത .
നാരിയുടെ ജിവിതത്തിലെ ശൂന്യത ...
നാട്ടുകാരുടെ ഭാവനയിലെ ക്രൂരത

അവിടെയും ഇവിടെയും
അന്യം നില്‍ക്കുന്ന
ഇഹപരജ്ഞാനം..

ദുഃഖത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും
എഴുതപ്പെട്ടിട്ടുള്ള
തത്വശാസ്ത്രങ്ങള്‍ ...

ലോക വീക്ഷണത്തില്‍
ബിരുദമെടുത്തവര്‍ .
അവസാനമായി
തുലിക താഴെ വെച്ചു..