Thursday, November 5, 2009

പ്രണയം



തെളിവെള്ളത്തില്‍
ഇളകി നിന്തുന്ന
ഇള മത്സ്യത്തെ
തീറ്റ കാട്ടി
കൊളുത്തി വലിച്ച്
പിടഞ്ഞു  മരിക്കാന്‍
കരയിലുപേക്ഷിക്കും
പുരാതന തന്ത്രം 
 പ്രണയം..


മധുരിക്കുന്ന
ചുംബനം
അധരത്തില്‍ ചേര്‍ത്ത്‌
അധികാരാമുറപ്പിക്കും
അനധികൃത പ്രവര്‍ത്തനം
പ്രണയം..


നിത്യവും ചെയ്യുന്ന
സത്യമേയില്ലാത്ത
ചട്ടങ്ങള്‍ക്കിടെ
ഒട്ടുമേ ഗൌനിക്കാതെ
ഇട്ടേച്ചു പോകുന്ന ഭാരം,
പ്രണയം..


എന്നിട്ടും
മരിക്കുന്ന ശരീരത്തിലെ
മരവിക്കുന്ന മനസ്സില്‍
മറക്കാതെ കിടക്കുന്ന
മാറാല പിടിച്ച മോഹം,
പ്രണയം.. !

8 comments:

  1. വിട്ട് കള നശിച്ച മോഹം.. അല്ല പിന്നെ

    ReplyDelete
  2. അറിയാതെ പ്രണയിച്ചു പോക്കുന്ന വരികൾ... ആശംസകൾ

    ReplyDelete
  3. പ്രണയത്തെ ഈ കണ്ണ് കൊണ്ടു കാണാതെഈ കണ്ണട ഒന്ന് വെച്ച് നോക്കൂ...
    ഞാന്‍ മനസ്സിലാക്കുന്നു പ്രണയത്തിന് സംഭവിച്ച മാറ്റങ്ങള്‍ , ശരിക്കും പറഞ്ഞാല്‍ ഇന്ന് പ്രണയമുണ്ടോ? കാമം മാത്രമല്ലെ ഉള്ളൂ...
    അത് പ്രണയമല്ല. ഈ കാമമാണ്‌ ചൂണ്ടയിട്ടു ഇരയെ തേടുന്നത് , പ്രണയമല്ല.
    സഹോദരി തെറ്റ് ധരിച്ചിരിക്കുന്നു.
    പ്രണയത്തിന്‍റെ ഒരു ഘടകം മാത്രമാണ് കാമം. അല്ലാതെ പ്രണയമല്ല.
    പ്രണയമെന്ന കലയില്‍ അവഗണന ഇല്ല.

    ReplyDelete
  4. നല്ല ചിന്തകളൂം വരികളും..

    ആശംസകൾ...

    ReplyDelete
  5. ഗതികേട് തന്നെ അല്ലെ? പക്ഷെ ഗത്യന്തരമില്ല.

    നല്ല രചന.
    ഭാവുകങ്ങള്‍

    ReplyDelete
  6. കാമ മോഹിതമായ ഒരു സമൂഹത്തിന്റെ പ്രണയം ചൂണ്ട കൊളുത്തായി തീരുക തന്നെ ചെയ്യണമല്ലോ

    ReplyDelete