Monday, November 2, 2009

ഖജൂരാഹോവിലേക്ക്



കുഴിച്ചു മൂടപ്പെട്ട ഹൃദയ വികാരങ്ങളുടെ
പോസ്റ്റു മാര്‍ട്ടം -
ശവക്കല്ലറ പൊളിച്ചതു മിച്ചം ,
എന്നശിരീരി....!
                                                         2
കര കാണാത്തിടത്തേക്ക്
കായലിന്റെ
പായല്‍പ്പരപ്പിലേക്ക്
വലിച്ചെറിയപ്പെട്ട
രീ രം....
ശ്യാമ രാത്രിയില്‍
രസനാലീലകളാടിയ
രാഗോഷ്മള മേഖല ....
വാത്സായനന്റെ
വില്ലൊടി ച്ച
ഞാണൊലിയുടെ താളങ്ങള്‍ .
കറുത്ത കാടിന്റെ
മറ പിടിച്ച്
പുല്ലിംഗത്തിന്റെ

പല്ലവി ,
സപ്തനാടികള്‍
മീട്ടിവിട്ട
അധരവീണാനുപല്ലവി....
                                                                                3               

                                                    എന്തിലുമേതിലും
ഹൃദയത്തിന്റെ കയ്യൊപ്പ്‌
തിരിഞ്ഞു മടുത്തവള്‍ ,
ബുദ്ധിജീവിതത്തിന്റെ 
ജീണ്ണിര്‍ച്ച മതിലില്‍ 
ശില്‍പ്പങ്ങള്‍
കൊത്തി വെച്ചു,

*"Ethical words are
mere expressions of
the emotions of the speaker"
എന്നൊരടിക്കുറിപ്പോടെ .


* Emotivism by A.J.Ayer

3 comments:

  1. നല്ല ശക്തമായ വരികള്‍ ...
    നന്നായിരിക്കുന്നു..

    ReplyDelete
  2. ഹൃദയത്തിന്‍െ്‌റ കൈയൊപ്പുകള്‍ തിരഞ്ഞുമടുക്കുമ്പോഴാണ്‌ ഓരോരുത്തരും സ്വന്തം ഇടം കണ്ടെത്തുക. അവിടെ സ്വന്തം ഹൃദയമായിരിക്കും കൈയൊപ്പു ചാര്‍ത്തുക...

    എന്‍.എം. ഉണ്ണികൃഷ്‌ണന്‍

    ReplyDelete